സമാജ് വാദി പാര്‍ട്ടി എം എല്‍ എ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍

231

ല​ക്നൗ : സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി എം​ എ​ല്‍ ​എയും സുഹൃത്തുക്കളും ചേര്‍ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം സു​ല്‍​ത്താ​ന്‍​പു​ര്‍ ജ​യ്സിം​ഗ്പു​രി​ലെ പ്രൈ​മ​റി സ്കൂ​ളി​നു സ​മീ​പ​ത്താണ് ക​ണ്ടെ​ത്തി​യ​ത്. കഴുത്തില്‍ മുറിവുകളോടെയാണ് മൃതദേഹം കാണ്ടെത്തിയത്. യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊന്നാതാവാമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എം എല്‍ എ അരുണ്‍ വര്‍മയും കൂട്ടാളികളും ഇപ്പോള്‍ ഒളിവിലാണ്. 2013 സെപ്റ്റംബറില്‍ അരുണ്‍ വര്‍മ്മയും കൂട്ടുകാരും ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതി ആരോപിച്ചത്. എം എല്‍ എ അരുണ്‍ വര്‍മ്മ നിലവില്‍ സുല്‍ത്താന്‍പുരിലെ എം എല്‍ എ സ്ഥാനാര്‍ഥിയാണ്.

NO COMMENTS

LEAVE A REPLY