ഫെയിസ്ബുക്കില്‍ അശ്ലീലഫോട്ടോ : പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

219

ചെന്നൈ: ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സേലം സ്വദേശി സുരേഷ്(21) ആണ് പിടിയിലായത്.
തന്റേതെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശിനിയായ വിനുപ്രിയ(21) ആണ് തൂങ്ങിമരിച്ചത്.
താന്‍ ആര്‍ക്കും തന്റെ ഫോട്ടോകള്‍ അയച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പ്രചരിച്ച ഫോട്ടോകള്‍ വ്യാജമാണെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ ഏറെ വിഷമമുണ്ടെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ് ബുക്കിലെ ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തെന്നും ആത്മഹത്യയെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും സീനിയര്‍ പോലീസ് ഓഫീസര്‍ അമിത് കൗര്‍ പറഞ്ഞു.
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അപ് ലോഡ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
courtsy : mathrubhumi

NO COMMENTS

LEAVE A REPLY