നിയന്ത്രണങ്ങളോടെ കാസറഗോഡ് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

40

കാസറഗോഡ് : കോവിഡ് 19 നിര്‍ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനമ്പര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ തിരുമാനമായി.

ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ കണ്‍ട്രോള്‍ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തിരുമാനിച്ചത്. സി ആര്‍ പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ജില്ലയില്‍ തുടരും.

ഇതുപ്രകാരം ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതീവ ശ്രദ്ധ ചെലുത്തേണ്ട കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

NO COMMENTS