ഇന്ത്യയുടെ എൻഎസ്ജി അംഗത്വം : കൂടുതൽ രാജ്യങ്ങൾ എതിർപ്പുമായി രംഗത്ത്

190

സോൾ ∙ ആണവ വിതരണ സംഘത്തിൽ (എൻഎസ്‌ജി) ഇന്ത്യയെ അംഗമാക്കുന്നതിനെ എതിർത്ത് കൂടുതൽ രാജ്യങ്ങൾ രംഗത്ത്. പ്ലീനറി യോഗത്തിൽ ഒാസ്ട്രിയ, ബ്രസീൽ, ന്യൂസീലൻഡ്, തുർക്കി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ പ്രവേശനത്തെ എതിർത്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മെക്സികോ ഇന്ത്യയുടെ അംഗത്വത്തെ പിന്തുണച്ചു. നേരത്തെ, ചൈനയായിരുന്നു ഇന്ത്യയുടെ പ്രവേശനത്തെ ശക്തമായി എതിർത്തിരുന്നത്. കഴിഞ്ഞ ദിവസം ഈ നിലപാടിൽ അയവു വരുത്തിയിരുന്നു. ‘ക്രിയാത്മകമായ’ പങ്ക് വഹിക്കുമെന്നാണ് ചൈനയുടെ നിലവിലെ നിലപാട്. പാക്കിസ്ഥാന്റെ പ്രവേശനം എൻഎസ്ജി പ്ലീനറി യോഗത്തിൽ ചർച്ചയായില്ലെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY