യൂനിവേഴ്‌സിറ്റി കോളജ് അക്രമം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തും

209

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തുമെന്ന് പൊലീസ്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കുന്നത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം നാടകോത്സവം കാണാനെത്തിയ തൃശൂര്‍ സ്വദേശി ജിജേഷിനെയാണ് യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ വച്ച് എഫ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജിജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ കന്റോണ്‍മന്റ പൊലീസ് കേസെടുത്തിരുന്നു. ജിജേഷിനൊപ്പമുണ്ടായിരുന്ന അസ്മിത, സൂര്യഗായത്രി എന്നിവരെയും ആക്രമിച്ചുവെന്നാണ് പരാതി. പൊലീസ് അതിക്രമത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികളുടെ മൊഴി നേരത്തെ എടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കി. ഇതോടെ വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തിയതിനുള്ള ജാമ്യമില്ലാ വകുപ്പ് നിലവിലുള്ള കേസില്‍ ഉള്‍പ്പെടുത്തുമെന്ന് കന്‍േറാണ്‍മന്റ് അസി.കമ്മീഷണര്‍ അറിയിച്ചു. വനിതാസെല്ലിലും രണ്ട് പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY