മൂലമറ്റം: ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. മുന്നാമത്തെ ജനറേറ്ററിന്‍റെ അറ്റകുറ്റപണികള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതിന്‍റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ജനറേറ്ററില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി നാലാമത്തെ ജനറേറ്റര്‍ നേരത്തെ അടച്ചിരുന്നു. ആറു ജനറേറ്ററുകളാണ് ഇവിടെ ആകെ ഉള്ളത്.