മൂലമറ്റത്ത് 3 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി; വൈദ്യുതോത്പാദനം കുറയും

233

തൊടുപുഴ: ഇടുക്കിയിലെ മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തി . പ്രധാന വാല്‍വിലെ ചോര്‍ച്ച കാരണമാണ് ഉത്പാദനം നിര്‍ത്തിയത്. മെയിന്‍ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. അറ്റകുറ്റപ്പണി തീര്‍ക്കാന്‍ 15 ദിവസം എടുക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു . വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങും.ശനിയാഴ്ച രാവിലെയാണ് ജനറേറ്ററുകളില്‍ തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 780 മെഗാവാട്ടാണ് മൂലമറ്റം വൈദ്യുതനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.