എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമിനുള്ള പണം ഒരാഴ്ചയ്‌ക്കകം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

172

എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമിനുള്ള പണം ഒരാഴ്ചയ്‌ക്കകം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. അധ്യയന വര്‍ഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും യൂണിഫോം വിതരണത്തിനുള്ള തുക സ്കൂളുകള്‍ക്ക് നല്‍കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബജറ്റ് വിഹിതമായാണ് തുക മാറ്റിവച്ചത്. സബ്‍ജക്ട് കമ്മിറ്റി യോഗങ്ങള്‍ നീണ്ടുപോയതാണ് പണം നല്‍കാന്‍ കാലതാമസമുണ്ടായതെന്ന് കാരണമെന്നും മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ സ്കൂളുകളിലെ യൂണിഫോമിനുള്ള തുക സര്‍വ്വശിക്ഷാ അഭിയാന്‍ വഴി വിതരണം ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് യൂണിഫോമും വാങ്ങി. എന്നാല്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത് ഇതുവരെ എങ്ങുമെത്താതെ തുടരുകയാണ്. ഈ വര്‍ഷം ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യം യൂണിഫോം എന്നതായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തവണ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തിലെ ആണ്‍ കുട്ടികള്‍ക്കുമായിരുന്നു യൂണിഫോം നല്‍കിയത്. ഇത്തവണ പ്രതീക്ഷയോടെ മാനേജ്മെന്റുകള്‍ കുട്ടികളുടെ കണക്ക് ജൂണില്‍ തന്നെ നല്‍കിയിരുന്നെങ്കിലും പക്ഷെ പണം ഇതുവരെ നല്‍കിയിട്ടില്ല.

NO COMMENTS

LEAVE A REPLY