മുഹമ്മദ് റിയാസും ടി.വി. രാജേഷും റിമാന്‍ഡില്‍.

141

കോഴിക്കോട്: 2016ല്‍ കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കളായ മുഹമ്മദ് റിയാസിനേയും ടി.വി. രാജേഷ് എംഎല്‍എയും കോടതി റിമാന്‍ഡ് ചെയ്തത്. നേരത്തേ, വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്തതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്ന വി ഫോര്‍ കേരള ക്യാംപെയ്ന്‍ കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‍ ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരെ രംഗത്ത് വന്നിരുന്നു.

കോഴിക്കോട് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ നിരന്തരമായ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരായപ്പോഴാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

NO COMMENTS