മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

183

മൊഹാലി • മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ പാര്‍ഥിവ് പട്ടേല്‍ നടത്തിയ മിന്നലാക്രമണമാണ് ഇന്ത്യയെ വേഗം വിജയത്തിലെത്തിച്ചത്. 54 പന്തില്‍ 11 ഫോറും ഒരു സിക്സു ഉള്‍പ്പെടെ 67 റണ്‍സെടുത്ത് പാര്‍ഥിവും ക്യാപ്റ്റന്‍ കോഹ്ലിയും (ആറ്) പുറത്താകാതെ നിന്നു. മുരളി വിജയ് (പൂജ്യം), ചേതേശ്വര്‍ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സ്കോര്‍: ഇംഗ്ലണ്ട്- 283 & 236, ഇന്ത്യ- 417 & 104/2 (20.2 ) നേരത്തെ, രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ടും ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. റൂട്ട് 78 റണ്‍സ് നേടിയപ്പോള്‍ ഹമീദ് 59 റണ്‍സോടെ പുറത്താവാതെ നിന്നു. ക്രിസ് വോക്സ് 30റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റും ജഡേജയും ജയന്ത് യാദവും മുഹമ്മദ് ഷാമിയും രണ്ടുവിക്കറ്റ് വീതവും നേടി.
134റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 417 റണ്‍സാണെടുത്തത്. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-0ത്തിനു മുന്നിലെത്തി.

NO COMMENTS

LEAVE A REPLY