മോക് പോളിങ് പുരോഗമിക്കുന്നു.

15

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിങ് പുരോഗമിക്കുന്നു. മോക് പോളിങ് പൂര്‍ത്തിയാക്കി രാവിലെ ഏഴിനുതന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കും.വൈകിട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിവരെ ബൂത്തിലെത്തുന്നവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടര്‍മാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടര്‍മാരും 290 ട്രാന്‍സ് ജെന്‍ഡേഴ്സുമാണ് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലുളളത്.

40,771 പോളിംഗ് ബൂത്തുകളാണ് ആകെയുളളത്. 60,000 പൊലീസുകാരേയും 140 കമ്ബനി കേന്ദ്രസേനയേയുമാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുളളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പിനുളള ക്രമീകരണങ്ങള്‍. അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍, ക്വാറന്റീനിലുളളവര്‍ എന്നിവര്‍ക്കായി മാറ്റിവയ്‌ക്കും. ഇരട്ട വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കളളവോട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

NO COMMENTS