എം.എല്‍.എ ഫണ്ട് അനുവദിച്ചു

132

കാസറകോട് : ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 32.5 ലക്ഷം രൂപ വിവിധ പദ്ധതികള്‍ക്ക് അനുവദിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുന്ന് – ആനമഞ്ഞള്‍ റോഡ് ടാറിങിനും കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്തിലെ പാമ്പങ്ങാനം – ആവുളളക്കോട് റോഡ് ടാറിങിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കലയന്തടം-കേളോത്ത് റോഡില്‍ എറളാലില്‍ കല്‍വര്‍ട്ട് നിര്‍മ്മാണത്തിന് 7.5 ലക്ഷവും മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഏരിക്കുളം-മടിക്കൈ ഐ.ടി.ഐ റോഡ് ടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. പ്രവര്‍ത്തികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

NO COMMENTS