അഞ്ചുകോടിയിലേറെ മിസോറം ലോട്ടറികള്‍ പൊലീസ് പിടിച്ചെടുത്തു

193

പാലക്കാട്∙ കേരളത്തിൽ എത്തിച്ച മിസോറം ലോട്ടറികൾ പൊലീസ് പിടികൂടി. അഞ്ചുകോടിയിലേറെ ടിക്കറ്റുകളാണ് പോലീസ് പിടിച്ചെടുത്തത്. പാലക്കാട് കഞ്ചിക്കോട്ടുള്ള മിസോറം ലോട്ടറിയുടെ ഗോഡൗണിൽ നിന്നാണ് ഇവ പിടിച്ചത്. സംഭവവുമായി ബന്ധപ്പട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് – കോയമ്പത്തൂർ ദേശീയപാതയില്‍ കുരുടിക്കാട്ട് വാടകയ്ക്കെടുത്ത ഇരുനിലകെട്ടിടത്തിന്റെ മുകൾനിലയിൽ ആയിരത്തിൽപരം ചാക്കുകളിലായാണു ലോട്ടറി ടിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ, അതീവ രഹസ്യമായാണ് രണ്ടു ലോഡ് ലോട്ടറി ടിക്കറ്റുകൾ കഞ്ചിക്കോട്ടെത്തിച്ചത്. രാത്രിയിലാണ് ലോട്ടറികൾ ഇവിടെയെത്തിച്ചതെന്നാണ് വിവരം.

NO COMMENTS