ഡല്‍ഹി സീലംപൂരില്‍ കാണാതായ എട്ടുവയസ്സുകാരന്‍റെ മൃതദേഹം മാലിന്യക്കുഴിയില്‍

227

ന്യൂഡല്‍ഹി : ഡല്‍ഹി സീലംപൂരില്‍ കാണാതായ എട്ടുവയസ്സുകാരന്‍റെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. വെള്ളം നിറഞ്ഞ മാലിന്യക്കുഴിയില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യക്കുഴിയ്ക്ക് സമീപത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പട്ടം പറത്തി കളിയ്ക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച കാണാതായ കുട്ടിയ്ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ വൈകി മാല്യന്യക്കുഴിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കളിയ്ക്കിടെ കാല്‍വഴുതി ഓടയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ.