ഇരുപത്തൊന്നുകാരിയായ യുവതി ദുരൂഹസാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

174

പാലക്കാട് ∙ ചെർപ്പുളശേരി കച്ചേരിക്കുന്നിൽ ഇരുപത്തൊന്നുകാരിയായ യുവതി ദുരൂഹസാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ കേസുമായി ബന്ധപ്പെട്ട് ഷീന ഫർസാന, പി.നൗഫൽ എന്നിവരെ ചെർപ്പുളശേരി പെ‍ാലീസ് പെരിന്തൽമണ്ണയിൽനിന്ന് അറസ്റ്റുചെയ്തു.

ഇവർക്കു തീവ്രവാദഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണു പെ‍ാലീസിനു ലഭിച്ച വിവരം. പെരിന്തൽമണ്ണയിലെ സ്വകാര്യസ്ഥാപനത്തിൽ ജേ‍ാലിചെയ്തിരുന്ന യുവതി സഹപ്രവർത്തകയായിരുന്ന പെരിന്തൽമണ്ണ പട്ടിക്കര സ്വദേശി ഷീന ഫർസാനക്ക‍ാപ്പമാണ് പേ‍ായതെന്നു പെ‍ാലീസ് പറഞ്ഞു. യുവതിയെ കാണാനില്ലെന്നു പറഞ്ഞ് കഴിഞ്ഞമാസം 15നാണ് വീട്ടുകാർ പെ‍ാലീസിൽ പരാതി നൽകിയത്.

തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതി മഞ്ചേരി, പെ‍ാന്നാനി മതപഠനകേന്ദ്രങ്ങളിൽ എത്തിയതായി വിവരം ലഭിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ച നൗഫൽ യമനിൽനിന്നു മതപഠനപരിശീലനം കഴിഞ്ഞ വ്യക്തിയാണ്. ഹൈക്കോടതിയിൽ ഹാജരാക്കിയ യുവതിയെ വീട്ടുകാർക്കെ‍ാപ്പം പേ‍ാകാൻ കേ‍ാടതി അനുവദിച്ചു. യുവതിക്കു പെ‍ാലീസ് സുരക്ഷയും ഏർപ്പെടുത്തി. ഇത്തരത്തിൽ രണ്ടുയുവാക്കളെയും ഈ സംഘം കെ‍ാണ്ടുപേ‍ായതായി പെ‍ാലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY