സിനിമാ മേഖലയ്‌ക്ക് ഇളവുകള്‍ – മന്ത്രി എ കെ ബാലന്‍.

57

തിരുവനന്തപുരം : സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്.

ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്ബ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാനെന്നും മന്ത്രി അറിയിച്ചു.

സാംസ്കാരിക മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം.

NO COMMENTS