വിമുക്തി ഷോർട്ട് ഫിലിം: മിഥ്യയ്ക്ക് ഒന്നാം സ്ഥാനം

302

തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ആഭ്യമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിമുക്തി ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ എറണാകുളം ജില്ലയിലെ നെല്ലിമറ്റം എം.ബീറ്റ്‌സ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ”മിഥ്യ” യ്ക്ക് ലഭിച്ചു.

രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്ന് വീതം കോളേജുകൾക്ക് യഥാക്രമം അൻപതിനായിരം, ഇരുപത്തി അയ്യായിരം രൂപ വീതം നൽകും. പ്രോത്സാഹന സമ്മാനമായി പത്ത് കോളേജുകൾക്ക് പതിനായിരം രൂപ വീതവും ലഭിക്കും. വിജയികൾക്ക് 31ന് തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ സമ്മാനം വിതരണം ചെയ്യും. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് വിജയികളെ പ്രഖ്യാപിച്ചത്. സമ്മാനാർഹരുടെ വിവരങ്ങൾ vimukthi.kerala.gov.in ൽ ലഭ്യമാണ്.

NO COMMENTS