മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

21

തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർഡിൽ തൈവിള ഭാഗം, കുന്നത്തുകാൽ പഞ്ചായത്ത് 16ാം വാർഡ്, വെങ്ങാനൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ക്രാഫ്റ്റ് വില്ലേജ് ഭാഗം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു.

ഈ പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മൈക്രാ കണ്ടെയ്ൻമെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേർന്നു കടക്കുന്ന മേഖലകളിലുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു.

കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

കരവാരം പഞ്ചായത്ത് ഒമ്പതാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് ആറാം വാർഡ്, ഇലകമൺ പഞ്ചായത്ത് ഏഴാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11,13,16 വാർഡുകൾ, കിഴുവല്ലം പഞ്ചായത്ത് മൂന്ന്, നാല്, 12 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് 13-ാം വാർഡ്, പുളിമാത്ത് പഞ്ചായത്ത് രണ്ടാം വാർഡ്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഒമ്പതാം വാർഡ്, തിരുവനന്തപുരം കോർപ്പറേഷനിൽ നന്ദൻകോട് ഡിവിഷൻ, 32-ാം ഡിവിഷനിൽ വെട്ടിക്കോണം ഭാഗം എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS