വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ : എംജിഎം സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

180

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. എംജിഎം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിഎസ് രാജീവിനെതിരെയാണ് നടപടി. ഇന്നു പുലര്‍ച്ചെയാണ് എംജിഎം സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY