മെസ്സിയുടെ അര്‍ജന്റീന ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങും.

26

കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസ്സിയുടെ അര്‍ജന്റീന ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങും.ഇന്ത്യന്‍ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക.മെസ്സിക്ക് ഒരു കിരീടം എന്ന മോഹവുമായി എത്തുന്ന അര്‍ജന്റീനയ്ക്ക് ജയിച്ച്‌ തുടങ്ങണം.മുന്‍ ചാമ്ബ്യന്‍മാര്‍ ആയ ചിലി ആണ് എതിരാളികള്‍.

മധ്യനിരയില്‍ ഡീ പോള്‍, പരേഡസ്, ലോസെല്‍സോ സഖ്യം. കടലാസിലെ കരുത്ത് കളത്തിലും കണ്ടാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും.കോപ്പയില്‍ ഇതുവരെ ഏറ്റുമുട്ടിയ 28 കളികളില്‍ 20ലും ജയം അ‍ര്‍ജന്റീനയ്ക്ക്. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരിക്കല്‍ പോലും ചിലിയ്ക്ക് ജയിക്കാനായിട്ടില്ല.