ഓഖി ദുരന്തനിവാരണത്തിനായി കേന്ദ്രസംഘം അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി

224

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണത്തിനായി കേന്ദ്രസംഘം അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ധനസഹായം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തില്‍ 143 പേരെയാണ് കാണാതായതെന്നും, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടി ചേര്‍ത്താണ് കണക്കെന്നും, എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

അതേസമയം, ഓഖി ദുരന്തത്തില്‍ കോരളത്തില്‍ നിന്നും 261 പേരെ കണ്ടെത്താനുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ നിന്നും 400 പേരെ കണ്ടെത്താനുണ്ടെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

NO COMMENTS