ആരോഗ്യനില മോശമായ ആദിവാസി യുവതി കുടിലിലില്‍ പ്രസവിച്ചു

230

മേപ്പാടി • ആരോഗ്യനില തീര്‍ത്തും മോശമായ ആദിവാസി യുവതി കുടിലിലില്‍ പ്രസവിച്ചു. മേപ്പാടി നെടുമ്ബാല ഇല്ലിച്ചോട് രാജന്റെ ഭാര്യ പത്മിനി (37) ആണ് സമരഭൂമിയിലെ ചെറ്റക്കുടിലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് 27 കിലോ മാത്രം ശരീര ഭാരമുണ്ടായിരുന്ന പത്മിനി തീരെ അവശയായിരുന്നു. ആറാമത്തെ പ്രസവമാണ് ഇവരുടേത്.രോഗങ്ങളും പോഷകാഹാരക്കുറവും ഇവരെ അലട്ടിയിരുന്നു. സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആശുപത്രിയില്‍ നിന്നു വന്ന ഇവര്‍ കുടിലില്‍ തന്നെ കഴിയുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു.അതേസമയം, തിങ്കളാഴ്ച ഇവരെ ആശുപത്രിയിലെത്തിക്കാനിരിക്കുകയായിരുന്നെന്ന് പട്ടികവര്‍ഗവികസനവകുപ്പ് പറയുന്നു.പത്മിനിയുടെ ആരോഗ്യകാര്യത്തില്‍ വീട്ടുകാര്‍ക്കും കാര്യമായ ഗൗരവമുണ്ടായിരുന്നില്ലെന്നും ബന്ധുക്കളുടെ വീടുകളിലായി ഇവര്‍ മാറി താമസിച്ചിരുന്നതിനാലാണ് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയായിതിരുന്നതെന്നും അധികൃതര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY