സ്വാശ്രയ കോളേജുകളുടെ ഹര്‍ജി നാളത്തേയ്ക്ക് മാറ്റി

158

കൊച്ചി: മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്ന് കേസ് മാറ്റിയത്.
ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടത്. എന്നാല്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അഭിഭാഷകനായിരുന്ന വേളയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.