നേമം മുസ്ലിം ജമാഅത്തു൦ യാന വുമൺസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 31 ന്

39

തിരുവനന്തപുരം ; സ്‌ത്രീകൾക്കും കുട്ടികൾക്കുമായി നേമം മുസ്ലിം ജമാഅത്തു൦ തിരുവനന്തപുരം ഉള്ളൂർ യാന വുമൺസ് ആശുപത്രിയും സംയുക്തമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളായണി ജങ്ഷന് സമീപം ജമാഅത്ത് മദ്രസ്സാ ഹാളിൽ ജൂലൈ 31 ന് (ഞായർ ) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്.

വിവാഹം കഴിഞ്ഞ് നാളുകളേറെയായിട്ടും കുട്ടികളുണ്ടാകാത്ത സാഹചര്യം. ക്രമം തെറ്റിയ ആർത്തവം, അമിത വണ്ണം ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ, മുൻപ് വന്ധ്യതാ ചികിത്സ നടത്തി പരാജയ പെട്ടവർ, ഐ.വി.എഫ് ചെയ്ത് പരാജയപ്പെട്ടവർ, പ്രസവം നിർത്തിയതിനുശേഷം വീണ്ടും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കു ന്നവർ, ബീജത്തിന്റെ എണ്ണക്കുറവ്, ബീജത്തിന്റെ ചലനശേഷിക്കുറവ്, ആർത്തവസമയത്തെ അമിത വേദനയും രക്തസ്രാവവും, അണ്ഡവാഹിനി കുഴലിലെ തടസ്സം തുടങ്ങി വന്ധ്യതയുകുവാൻ കാരണമാകുന്ന മറ്റു ബുദ്ധിമുട്ടുള്ളവർക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ് .

നേമം മുസ്ലിം ജമാ അത്ത് കമ്മിറ്റി

തിരക്കുപിടിച്ച ജീവിത ശൈലിയുടെ പരിണിത ഫലമായി സമൂഹത്തിൽ പലവിധ രോഗങ്ങൾ മനുഷ്യരെ കീഴടക്കിക്കൊണ്ടിരിക്കുന്നു . ഇങ്ങനെയുള്ള രോഗങ്ങൾ വരാതിരിക്കുവാനും അവ നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതിരിക്കുവാനും നാം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നേമം മുസ്ലിം ജമാ അത്ത് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

മനുഷ്യരിൽ കുട്ടികളുണ്ടാകാത്ത അവസ്ഥയാണ് വന്ധ്യത. വിവാഹം കഴിഞ്ഞ് നാളുകളേറെയായിട്ടും കുട്ടികളുണ്ടാകാത്ത സാഹചര്യം വന്ധ്യതയായി കണക്കാക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ ഐ.വി.എഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ മെഡിക്കൽ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്.രജിസ്ട്രേഷൻ , പരിശോധനകൾ , സ്കാനിംഗ് തുടങ്ങിയവ ക്യാമ്പിൽ സൗജന്യമായിരിക്കും .കൂടാതെ സർജറി പാക്കേജുകൾക്ക് 10% ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

NO COMMENTS