കേരളത്തിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാതവും വർദ്ധിക്കാനുള്ള കാരണങ്ങളെയും അതിനുള്ള പ്രതിവിധികളെയുംപ്പറ്റി പി. ആർ. എസ്. ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായർ സംസാരിക്കുന്നു

638


മാറുന്ന ജീവിതശൈലിയും ഭക്ഷണരീതിയും കേരളത്തിൽ ഹൃദ്രോഗികളുടെ എണ്ണത്തിൽ സാരമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. അതിൽ തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലെ ഹൃദയാഘാത നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്നതും മികച്ച ആരോഗ്യ മേഖലയുള്ളതുമായ കേരളത്തിലാണ് ഈ വർദ്ധനവെന്നത് നാം ചിന്തിക്കേണ്ട വസ്തുതയാണ്. ഉയരുന്ന സമ്മർദ്ദവും വ്യായാമക്കുറവുമാണ് ഇതിന് കാരണമെന്ന് പറയുന്നു പി. ആർ. എസ്. ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായർ. ജോലി സമ്മർദ്ദ ത്തിന്റെ കാര്യത്തിലും ജീവിതരീതിയിലും ഇന്നത്തെ സ്ത്രീകൾ പുരുഷന്മാർക്കു തുല്യരാണ്.

ജോലി സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യായാമത്തിന് അർഹമായ പരിഗണന നൽകണം. വ്യായാമത്തിന് ശേഷം മാത്രം ജോലിക്ക് കയറുക, സ്ഥാപനങ്ങൾ ഇതനുസരിച്ച് സമയം പുന:ക്രമീകരിക്കുക. കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് പ്രോത്സാഹനങ്ങൾ നൽകുക. കേരളീയരുടെ വ്യായാമകുറവ് പരിഹരിക്കുന്നതിനായി ഡോ. ടൈനി നായർ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങളാണിവ. കൂടാതെ പൊതുസ്ഥലങ്ങളിൽ വ്യായാമത്തിന് അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും തയ്യാറായാൽ ഹൃദയാഘാതത്തിന്റെ തോതിൽ ഗണ്യമായ കുറവുവരുത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഹൃദ്രോഗ ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങളാണ് കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇൗ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്നതാണ് ആശുപത്രിയിലെ കാത്ത് ലാബ്. നൂതനമായ ചികിത്സാരീതികളും മികച്ച ഗുണനിലവാരവും ഇവിടെ ഉറപ്പുവരുത്തുന്നു. 2007-ൽ പ്രവർത്തനമാരംഭിച്ച കാത്ത് ലാബിൽ ഇതിനോടകം ആയിരത്തിലധികം ആൻജിയോഗ്രാമുകളും ആൻജിയോപ്ലാസ്റ്റികളും നടത്തിയിട്ടുണ്ട്. ഹൃദ്രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന കേരളത്തിലെ തന്നെ പ്രധാന ആശുപത്രികളിലൊന്നാണ് പി. അർ. എസ്. ആശുപത്രിയുടെ ഈ വളർച്ചയ്ക്കു പിന്നിലെ പ്രധാന സാനിദ്ധ്യം കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. ടൈനി നായരാണ്.

NO COMMENTS