വിശക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം – മധുരം പ്രഭാതം പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു.

114

കാസറഗോഡ് : വീട്ടിലെ സാഹചര്യം കൊണ്ടും സാമൂഹിക പിന്നാക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴി ക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവിഷ്‌കരിച്ച മധുരം പ്രഭാതം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ബദിയടുക്കയിലെ പെര്‍ ഡാല കൊറഗ കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു ക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ജില്ലാ വിദ്യഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഗസതില്‍ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 85 സ്‌കൂളുകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് നിലവില്‍ പ്രഭാതഭക്ഷണം കഴിച്ചു വരുന്നത്.

രണ്ടാം ഘട്ടത്തില്‍ പദ്ധതി 20 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ച് അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കും. ഇതോടെ ജില്ലയിലെ 1668 വിദ്യാര്‍ ത്ഥികള്‍ ക്ലാസുകളില്‍ പ്രഭാത ഭക്ഷണമില്ലാതെ ഇരിക്കുന്ന സാഹചര്യത്തില്‍ നിന്നും മോചിതരാകും. വിശപ്പ് സഹി ക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം മാറ്റി പഠനപ്രക്രിയയില്‍ പിറകോട്ട് പോകുന്ന വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്.

സ്‌കൂളിന്റെ സമീപത്തുള്ള ഭക്ഷണ ശാലകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായ സംഘടനകള്‍, അധ്യാപക രക്ഷാകര്‍ത്ത സംഘടനകള്‍, കുടുംബശ്രീ ഉള്‍പ്പടെയുള്ള ബഹുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വ്യക്തിക്കോ, കൂട്ടായ്മക്കോ, സ്ഥാപനത്തിനോ പ്രഭാത ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്.

പെര്‍ഡാല കോളനിയിലെ ഏകാധ്യാപക വിദ്യാലത്തിലെ 12 വിദ്യാര്‍ത്ഥികളുടെ പ്രഭാത ഭക്ഷണം ഒരുക്കുന്നത് ബോവിക്കാനം ഇസ്‌കോണ്‍ ആശ്രമമാണ്. വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, അധ്യാപകന്‍ എസ് ബാലകൃഷ്ണ, പിടിഎ പ്രസിഡന്റ് സുഷീല പെര്‍ഡാല, ഇസ്‌കോണ്‍ അക്ഷയ പാത്ര കോഡിനേറ്റര്‍ സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS