മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ പ്രവേശന കവാടം എം സി കമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

85

കാസർകോട് :മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ ത്തിന്റെ പ്രവേശന കവാടം എം സി കമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. 2018-19 മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രധാന കവാടം നിര്‍മിച്ചത്.

പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS