റീനാ മേരി ജോയ്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

302

പാലക്കാട്∙ മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ പള്ളിശ്ശേരി മലയടിവാരത്തുണ്ടായ മാവോയിസ്റ്റ് വെടിവയ്പു കേസിൽ മൂന്നാം പ്രതിയായ മധുര കോരിപ്പാളയം ജാംബൂരാംപുരം സ്വദേശിനി റീനാ മേരി ജോയ്സിനെ ശനി വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വനത്തിൽ പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടി ഉതിർത്തെന്നാണ് കേസ്.

സംഭവത്തിൽ മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൗഡ, വയനാട് സോമൻ ഉൾപ്പെടെ നാലു പേരാണ് പ്രതികൾ. സംഘത്തിലെ രണ്ടാമത്തെ സ്ത്രീ മാവോയിസ്റ്റ് സംഘാംഗം പ്രഭയാണെന്നു സംശയിക്കുന്നു. ഇതുൾപ്പെടെയുള്ള സംഭവങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും തെളിവെടുക്കുന്നതിനുമാണ് റീനാ മേരി ജോയ്സിനെ കസ്റ്റഡിയിൽ വാങ്ങിയിതെന്ന് പെ‍ാലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 21 നായിരുന്നു വെടിവയ്പ്. ജില്ലാ ജഡ്ജി ടി.വി.അനിൽകുമാർ മുൻപാകെയാണു പ്രതിയെ ഹാജരാക്കിയത്. അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം.

NO COMMENTS

LEAVE A REPLY