കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്

203

നിലമ്പൂര്‍ : പോലീസുമായി ഉണ്ടായ ഏറ്റിമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലാണ് ദേവരാജിന്‍റെത്. മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് അജിതയുടെ മൃതദേഹം കിടക്കുന്നത്. ഇരുവരും മാവോവാദി യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങി. പ്രദേശത്ത് ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച നാലുഷെഡ്ഡുകള്‍ കണ്ടെത്തി. ഇതില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തിരകള്‍, തോക്കുകള്‍, മാപ്പുകള്‍, സോളാര്‍ ലൈറ്റ്, 50 കിലോയോളം വരുന്ന ഭക്ഷണ സാധനങ്ങള്‍ എന്നിവയും കണ്ടെത്തി.