മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മനുഷ്യാവകാശ കമ്മീഷന്‍

156

മലപ്പുറം: നിലമ്പുരിലെ മാവോയിസ്റ്റ് കൊലപാതകം ചോദ്യം ചെയ്യപ്പെടുന്നു. പോലീസ് മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു രംഗത്തെത്തി. നേരത്തെ പോലീസ് നടത്തിയ കൊലപാതകത്തിനെതിരെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയായ സിപിഐ രംഗത്തെത്തിയിരുന്നു. പോലീസ് ഏകപക്ഷീയമായ ആക്രമണമാണ് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയത്. പോലീസുകാരുടെ ഒരു രോമത്തിന് പോലും പരുക്കേറ്റിട്ടില്ല എന്നതാണതിന്റെ തെളിവ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം മലപ്പുറം എസ്പിയെ അറിയിച്ചിട്ടുണ്ട്.