ഝാര്‍ഖണ്ഡിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ വധിച്ചു

212

റാഞ്ചി: ഝാര്‍ഖണ്ഡിലെ ലത്തേഹാറിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സി.ആര്‍.പി.എഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നബര്‍നാഗ്-കരംദിദ്ധ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചിപോദോഹര്‍ ജില്ലയില്‍ വരുന്ന പ്രദേശമാണിത്. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ സി.ആര്‍.പി.എഫു, കോബ്രയും സംസ്ഥാന പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.