ഛത്തീസ്ഗഡില്‍ മൂന്നു വനിതാ മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു

208

റായ്പുര്‍ • ഛത്തീസ്ഗഡില്‍ മൂന്നു വനിതാ മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ഇവരില്‍ ഒരാള്‍ മാവോയിസ്റ്റ് കമാന്‍ഡറായ അഞ്ജുവാണെന്നു പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സുക്മ ജില്ലയിലെ ബഡേ സാട്ടി ഗ്രാമത്തിനു സമീപം മാവോയിസ്റ്റുകള്‍ എത്തിയതറിഞ്ഞു സേന തിരച്ചില്‍ ആരംഭിച്ചതോടെ തീവ്രവാദിസംഘം വെടിവയ്പാരംഭിച്ചു. സേന തിരിച്ചടിച്ചപ്പോഴാണു മൂന്നു വനിതകള്‍ കൊല്ലപ്പെട്ടത്.ശേഷിച്ചവര്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിലാണ് ഒരു സൈനികന്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്കു പരുക്കേറ്റു. അക്ബേഡ ഗ്രാമത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പരാതി പരിഹാര ക്യാംപിനു മുന്നോടിയായി ഗ്രാമം സന്ദര്‍ശിക്കാന്‍ വന്ന റിസര്‍വ് ഗ്രൂപ്പ് സൈനികരുടെ നേരെ തീവ്രവാദിസംഘം നടത്തിയ മിന്നലാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.