മഹാരാഷ്ട്രയില്‍ ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

222

ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലാണ് കമാന്‍ഡോകളും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കമാന്‍ഡോകള്‍ പ്രത്യാക്രമണം നടത്തി. ഇതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS