നിലംബൂരില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്

231

മലപ്പുറം • നിലമ്ബൂരില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്. നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും വൈകിട്ട് ആറുമണിയോടെയാണ് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയത്. പൊലീസ് സാന്നിധ്യം അറിഞ്ഞയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.അഞ്ചു റൗണ്ട് വെടിയുതിര്‍ത്തതായി ഡിവൈഎസ്പി പറഞ്ഞു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിന്‍റെയും തണ്ടര്‍ബോള്‍ട്ടിന്‍റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹറയും സ്ഥലത്തെത്തി.

NO COMMENTS

LEAVE A REPLY