നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പോലീസ് പ്രദര്‍ശിപ്പിച്ചു

177

മലപ്പുറം: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പോലീസ് പ്രദര്‍ശിപ്പിച്ചു. വൈ ഫൈ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളാണ് മാവോയിസ്റ്റുകളുടെ ടെന്‍റില്‍ നിന്ന് കണ്ടെത്തിയയത്. റേഡിയോ സെറ്റുകളും സി.ഡി ഡിസ്കുകളും കണ്ടെത്തി. ബൈനോക്കുലര്‍. ഹെഡ്സെറ്റ് ബാറ്ററികള്‍, മരുന്നുകള്‍. മൊബൈല്‍ ഫോണിന്‍റെ ബാറ്ററികള്‍, ഒന്നിലധികം ബാഗുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വസ്തുക്കളും പോലീസ് പ്രദര്‍ശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് നിലമ്പൂര്‍ വനത്തില്‍ മാവേയിസ്റ്റുകളെ വധിച്ചത്. തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ നടത്തിയ പരിശോധനയില്‍ മാവേയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് പോലീസ് ഭാഷ്യം. ആദ്യം മൂന്ന് മാവോയിസ്റ്റുകളെ വധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് രണ്ട് പേരാണെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി പിന്നീട് സ്ഥിരീകരിച്ചിരുന്നു. മാവേയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് പിടിച്ചെടുത്ത് വസ്തുവകകള്‍ പോലീസ് പ്രദര്‍ശിപ്പിച്ചത്.