മാവേലിക്കര കോടതിക്ക് ബോംബ് ഭീഷണി

215

ആലപ്പുഴ• മാവേലിക്കര കോടതി വളപ്പില്‍ ബോംബു വച്ചതായി ഭീഷണി. ഫോണ്‍ സന്ദേശം സ്ഥലത്തെ എസ്‌ഐക്കാണു ലഭിച്ചത്. ഇന്റര്‍നെറ്റ് വഴിയെത്തിയ ഫോണ്‍ സന്ദേശം സൗദിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോബ് സ്ക്വാഡു സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. ചാനല്‍ ക്യാമറ പിടിച്ചുവാങ്ങുകയും മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കുകയാണ്.