ബോംബ് ഭീഷണിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തു

179

മാവേലിക്കര: മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തു. വിവിധ കോടതികള്‍ പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.മാധ്യമപ്രവര്‍ത്തര്‍ ചിത്രമെടുത്തു എന്ന് ആരോപിച്ച്‌ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ക്യാമറയും അഭിഭാഷകര്‍ പിടിച്ചു വാങ്ങി.കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം ബോംബ് സ്ക്വാഡും പോലീസും കോടതി പരിസരത്ത് പരിശോധനയും നടത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം എത്തിയത്.

NO COMMENTS

LEAVE A REPLY