ടോംസ് കോളേജിന് സ്‌റ്റോപ് മെമ്മോ; വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റും

180

കോട്ടയം: കോട്ടയം മറ്റക്കര ടോംസ് കോളേജിന് സ്‌റ്റോപ് മെമ്മോ നല്‍കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനം. കോളേജ് നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാനും തീരുമാനമായി. മറ്റ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളെ സംബന്ധിച്ചും ആവശ്യമെങ്കില്‍ അധിക ബാച്ച് സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഉടന്‍ തീരുമാനമുണ്ടാകും.
ടോംസ് കോളേജില്‍ സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ രണ്ടു തവണ നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും ഇന്ന് സര്‍വകലാശാല വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

NO COMMENTS

LEAVE A REPLY