ഏഷ്യന്‍ ബോക്സിങ്ങ് ചമ്പ്യന്‍ഷിപ്പ് കിരീടം മേരി കോമിന്

246

വിയറ്റ്നാം : ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം എംസി മേരികോമിന് ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പില്‍ സുവര്‍ണനേട്ടം. തന്റെ 34ാം വയസ്സിലാണ് മുന്‍ ഒളിംപിക് ചമ്പ്യന്‍ കൂടിയായ മേരികോം എതിരാളിയെ മലര്‍ത്തിയടിച്ചത്. വനിതകളുടെ 48 കിഗ്രാം വിഭാഗം ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിന്നാണ് മേരിക്കോമിന്റെ ഇടിയുടെ ചൂടറിഞ്ഞത്. 48 കിഗ്രാമില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നതും ഇതാദ്യമായാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ അ‍ഞ്ചാം തവണയാണ് മേരികോം പൊന്നണിയുന്നത്. ഫൈനലില്‍ മേരികോമിനു മുന്നില്‍ എതിരാളി പകച്ചുപോവുകയായിരുന്നു. 5-0ന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. കുറച്ചു കാലമായി ബോക്സിങില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന മേരികോം സ്വര്‍ണനേട്ടത്തോടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു. തന്റെ ആദ്യകാലത്തെ ഫേവറിറ്റ് ഇനമായിരുന്ന 48 കിഗ്രാമില്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് മേരികോം ഇത്തവണ മല്‍സരിച്ചത്.

NO COMMENTS