വിവാഹ ചടങ്ങുകള്‍ക്കിടെ ആകാശത്തേക്ക് വെടിവച്ച ദമ്പതികള്‍ക്കെതിരെ കേസെടുത്തു

194

ഹൈദരാബാദ്: വിവാഹ ചടങ്ങുകള്‍ക്കിടെ ആകാശത്തേക്ക് വെടിവച്ച ദമ്പതികള്‍ക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ഫലക്കുമനയിലാണ് സംഭവം. ചില പ്രദേശിക ചാനലുകളില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ദന്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ആയുധ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. ദന്പതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. വിവാഹ ചടങ്ങുകള്‍ക്കിടെ ആകാശത്തേക്ക് ചൂണ്ടിയ രണ്ട് പിസ്റ്റളുകളില്‍ നിന്നായി ദന്പതികള്‍ പത്ത് റൗണ്ട് വെടിവച്ചതായി പോലീസ് വെളിപ്പെടുത്തി

NO COMMENTS

LEAVE A REPLY