ഷറപ്പോവയുടെ വിലക്ക് 15 മാസമാക്കി സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി കുറച്ചു

157

ജനീവ • ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്കെതിരെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് 15 മാസമാക്കി സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി കുറച്ചു. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പേരിലാണ് അഞ്ചുഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ഷറപ്പോവയെ വിലക്കിയത്. ഷറപ്പോവ നല്‍കിയ അപ്പീലിലാണ് ശിക്ഷാകാലാവധി കുറച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 26 മുതല്‍ ഷറപ്പോവയ്ക്ക് മല്‍സരരംഗത്തു തിരിച്ചെത്താം.ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് എനിക്കു നിഷേധിച്ചുവെന്ന തോന്നലായിരുന്നു ഇതുവരെ. ഇനി അതു തിരിച്ചു ലഭിക്കുമല്ലോ. ഷറപ്പോവ പ്രതികരിച്ചു.