കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് പലരും കാല്‍നടയായി യാത്ര ആരംഭിച്ചു

74

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ തൊഴിലും താമസസൗകര്യവും ലഭിക്കാതായതോടെ പലരും കിലോമീറ്ററുകള്‍ ക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചു.നാട്ടിലേക്ക് തിരിച്ചുപോവാന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒറ്റയ്ക്കും കൂട്ടമായുമുള്ള യാത്രയ്ക്കിടെ തൊഴിലാളികള്‍ പലരും അതിര്‍ത്തിപ്രദേശങ്ങളില്‍ തമ്ബടിച്ചിരുന്നു. ഡല്‍ഹി-യു.പി അതിര്‍ത്തിയായ ഗാസിപ്പുര്‍, വസീര്‍പുര്‍, ഹരിയാണ അതിര്‍ത്തിയായ ഗുഡ്ഗാവ്, ബദര്‍പുര്‍ തുടങ്ങിയ മേഖലകളിലൊക്കെ ആയിരക്കണക്കിന് തൊഴിലാളികളാണ് തമ്ബടിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇവരെ സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരം ബസുകള്‍ ഇറക്കിയത്. എന്നാല്‍ ബസുകളില്‍ കയറാനുള്ള തിക്കും തിരക്കും ലോക്ക് ഡൗണ് നിബന്ധനകളെയെല്ലാം ലംഘിക്കുന്ന തരത്തിലുള്ളവയാണ്.

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികളെ തിരിച്ചെ ത്തിക്കാന്‍ ബസ്സുകളിറക്കിയിരുന്നു യുപി സര്‍ക്കാര്‍. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ സജ്ജീകരിച്ച ബസ്സുകളില്‍ പോവാനായി കൂട്ടം കൂടിനില്‍ക്കുന്നത്. ചിലര്‍ക്ക് മാത്രമാണ് മാസ്‌കുകളും മറ്റ് മുന്‍കരുതലുകളും ഉള്ളത്.

അതേസമയം വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. തൊഴിലാളികള്‍ തലസ്ഥാനം വിടേണ്ടതില്ലെന്ന് വ്യക്ത മാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഇവര്‍ക്ക് ഗാസിപ്പുരിലും മറ്റും താത്കാലിക താമസകേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ആരും വീടുകളിലേക്കു തിരിച്ചുപോകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ താമസവും ഭക്ഷണവുമൊരുക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു

ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളി കളും രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. ലോക്ക് ഡൗണില്‍ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുമുള്ള ഇത്തരം സമീപനങ്ങള്‍ വലിയ ആശങ്കയ്ക്കും വഴിയൊരുക്കുന്നുണ്ട്.

NO COMMENTS