പ്രകോപനം തുടര്‍ന്നാല്‍ ശത്രുവിന്‍റെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

174

പനജി: പ്രകോപനം തുടര്‍ന്നാല്‍ ശത്രുവിന്‍റെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. നമ്മള്‍ യുദ്ധത്തിന് മുന്‍കൈ എടുക്കില്ല. എന്നാല്‍ പ്രകോപനവുമായി വന്നാല്‍ ശത്രുവിന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് അവരുടെ കയ്യില്‍ തന്നെ വയ്ക്കും. നമുക്ക് അത് ചെയ്യാനുള്ള ശക്തിയുണ്ടെന്നും പരീക്കര്‍ പറഞ്ഞു. ഗോവയിലെ ആള്‍ഡോണ അസംബ്ലി മണ്ഡലത്തില്‍ നടന്ന പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുവിന്‍റെ മുഖത്ത് അടിച്ച ഒരാളെ കേന്ദ്രത്തിലേക്ക് അയച്ചുവെന്ന് ഗോവക്കാര്‍ക്ക് അഭിമാനത്തോടെ പറയാമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ വെടിവയ്പ്പില്ല. കാരണം പാകിസ്താന്‍ഒരു വെടിയുതിര്‍ത്താല്‍ നമ്മള്‍ രണ്ട് തവണ വെടിയുതിര്‍ക്കും. ഇക്കാര്യം മനസിലാക്കിയതോടെ പ്രത്യാക്രമണം നിര്‍ത്തിവയ്ക്കാന്‍ പാകിസ്താന്‍ അപേക്ഷിച്ചുവെന്നും പരീക്കര്‍ പറഞ്ഞു. സായുധ സേന പൂര്‍ണ സജ്ജമാണ്. ഒരു എലിയെ കൊല്ലാന്‍ പോയാലു, കടുവയെ കൊല്ലാന്‍ പോകുന്നതിന്‍റെ തയ്യാറെടുപ്പില്‍ പോകണമെന്ന് തന്‍റെ അമ്മ പഠിപ്പിച്ചിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.