മഞ്ജുവാര്യര്‍ തമിഴിലേക്ക്

228

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജുവാര്യര്‍ തമിഴിലേക്ക്. അരവിന്ദ് സാമി നായകനാകുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് മഞ്ജു എത്തുക. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രമണയാണ് സംവിധാനം.ഇതിനു മുമ്ബും മഞ്ജുവിനെ തമിഴിലെത്തിക്കാന്‍ നിരവധി സംവിധായകര്‍ ശ്രമിച്ചിരുന്നെങ്കിലും മഞ്ജു സമ്മതം മൂളിയിരുന്നില്ല. കഥ കേട്ട് ഇഷ്ടമായപ്പോള്‍ ഇത്തവണ മഞ്ജു തമിഴ് പ്രവേശനത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇളയദളപതി വിജയിന് കരിയര്‍ വലിയ ബ്രേക്ക് നല്‍കിയ ‘തിരുമലൈ ‘എന്ന സിനിമയുടെ സംവിധായകന്‍ ആണ് രമണ. ധനുഷിന്റെ സുള്ളന്‍ വിജയ് നായകനായ ആദി എന്നിവയും ഇദ്ധേഹത്തിന്റെ സംവിധാനത്തിലാണ്.നീണ്ട ഒരു കാലയളവിന് ശേഷം രമണ തിരിച്ച്‌ വരുന്നത് മഞ്ജുവാര്യരുമൊത്താണ്. അതുകൊണ്ട് തന്നെ മലയാള തമിഴ് സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.’വണ്ണം’ എന്ന് പേരിട്ട സിനിമയില്‍ അരവിന്ദ സാമിയും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംവിധായകനായ രമണതന്നെ. അരവിന്ദ് സാമിയുടെ രണ്ടാം വരവില്‍ ഇതാദ്യമായാണ് ഒരു നായക വേഷം ലഭിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2013 കടല്‍ എന്ന മണിരത്നം സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്. അതില്‍ നായകന്‍ ഗൗതം കാര്‍ത്തിക് ആയിരുന്നു. മോഹന്‍ രാജ സംവിധാനം ചെയ്ത ‘ തനി ഒരുവനില്‍ ‘ നായകനെ വെല്ലുന്ന സുന്ദരനായ വില്ലനായും അരവിന്ദ് സാമി കൈയ്യടി നേടി.
1995 ല്‍ സിനിമയിലെത്തിയ മഞ്ജു സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് 1998 ല്‍ ദിലിപിനെ വിവാഹം കഴിച്ചതോടെ പൊടുന്നനെ സിനിമയോട് വിട പറഞ്ഞത്. 16 വര്‍ഷത്തിന് ശേഷം മഞ്ജു തിരിച്ച്‌ വന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് സിനിമയിലൂടെയാണ്. ഏതായാലും മഞ്ജുവിന്റെ തമിഴ് പ്രവേശം ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകര്‍.

NO COMMENTS

LEAVE A REPLY