മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

139

മഞ്ചേശ്വരം : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്.

മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിലെ സാക്ഷികളെ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കുന്നതായി സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സുരേന്ദ്രന്റെ നീക്കം. സാക്ഷികളെ ഹാജരാക്കുന്നത് തടയാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അബ്ദുല്‍ റസാഖിന്റെ മരണശേഷവും ഹര്‍ജിയുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. ഇതോടെ എംഎല്‍എ ആയിരിക്കെ മരിച്ച അബ്ദുല്‍ റസാഖിന് വേണ്ടി മകന്‍ ഷഫീഖ് റസാഖിനെയാണ് എതിര്‍കക്ഷിയാക്കിയിരിക്കുന്നത്.

സുരേന്ദ്രനെതിരെ 89 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പില്‍ ലീ?ഗ് സ്ഥാനാര്‍ത്ഥിയുടെ വിജയം. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് വേണ്ടി 259 പേര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് സുരേന്ദ്രന്റെ വാദം.

NO COMMENTS