മണപ്പുറം ഫിനാന്‍സില്‍ മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍

185

ഹരിയാന: മണപ്പുറം ഫിനാന്‍സിന്റെ ഹരിയാനയിലെ ഗുരുഗ്രാം ശാഖയില്‍ നിന്നും 9 കോടി വിലമതിക്കുന്ന 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചത് സ്ഥിരം കുറ്റവാളികളല്ലെന്ന് പൊലീസ്. ബുധനാഴ്ച്ച നടന്ന കവര്‍ച്ചയില്‍ 8 പേര്‍ ഉള്‍പ്പെട്ടിരുന്നതില്‍ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ എല്ലാവരും ബിരുദധാരികളും തൊഴിലില്ലാത്തവരുമാണെന്ന് പൊലീസ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുവാക്കളെ കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 30 കിലോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY