മഞ്ചേശ്വരത്ത് 18 .5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

46

കാസറഗോഡ് മഞ്ചേശ്വരത്ത് വോർക്കാടി വില്ലേജിൽ മൊറാത്തനയിൽ സയ്യിദ് ജാബിറി (32) നെ യാണ് 18 .5 കിലോ കഞ്ചാവുമായി അറസ്റ്റു ചെയ്തത്. ഇയാൾ കേരള ഹൗസ് അപാർട്മെന്റിന്റെ മൂന്നാം നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് .കാസർകോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ നൗഫലും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്

പ്രിവെന്റീവ് ഓഫീസർമാരായ മോഹനൻ. P, സുരേശൻ. P, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീഷ്, കണ്ണൻകുഞ്ഞി, നസ്രുദീൻ,ഹസ്രത് അലി, വനിത സിവിൽ എക്‌സൈസ് ഓഫീസർ മെയ്മോൾ ജോൺ എന്നിവരും ഉണ്ടായിരുന്നു.

മഞ്ചേശ്വരം ഉപ്പള ബന്തിയോട് ബേക്കൂർ കുമ്പള ഭാഗങ്ങളിൽ കഞ്ചാവ് മാഫിയ വളരെ സജീവമാണെന്നും കഞ്ചാവിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തുന്നതിൽ എക്‌സൈസ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള സംഘം ശക്തമാക്കുന്നുവെന്നും റിപ്പോർട്ടുകൾ

NO COMMENTS