നരേന്ദ്ര മോഡിയെ മാറ്റി എല്‍.കെ അദ്വാനിയോ അരുണ്‍ ജെയ്റ്റ്ലിയോ പ്രധാനമന്ത്രിയാകണം : മമതാ ബാനര്‍ജി

234

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും രൂക്ഷമായ ആക്രമണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രപതി ഇടപെട്ട് നരേന്ദ്ര മോഡിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് മമത ആവശ്യപ്പെട്ടു. രാഷ്ട്രപതി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോഡിക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കല്ല. മോഡി രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. ഒരു ദേശീയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. അതിനായി അരുണ്‍ ജെയ്റ്റ്ലിയോ എല്‍.കെ അദ്വാനിയോ പ്രധാനമന്ത്രിയാകണമെന്നും മമത ആവശ്യപ്പെട്ടു. രാജ്യത്തെ രക്ഷിക്കാന്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ എം.പിമാരെ അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മമതയുടെ രൂക്ഷമായ പ്രതികരണം. തന്‍റെ പാര്‍ട്ടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച്‌ പ്രതികാരം ചെയ്യുകയാണ്. നോട്ട് നിരോധനത്തിലെ തന്‍റെ നിലപാടാണ് ഇതിന് കാരണം. ഇത്രയും പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍ക്കാരിനെ കണ്ടിട്ടില്ല. നോട്ട് നിരോധനത്തിലൂടെ പശ്ചിമ ബംഗാളിന് 5000 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY