ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്

270

പുതിയ ചിത്രമായ മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിയ്ക്ക് പരിക്ക് പറ്റിയത്. കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യന്‍ ഛായാഗ്രാഹകനായ ജിം ഗണേഷാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴ് സംവിധായകനും നടനുമായ വിഷ്ണു വര്‍ദ്ധന്റെ ഭാര്യ അനുവര്‍ദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ക്വീന്‍ ഫെയിം ധ്രുവന്‍, നീരജ് മാധവ് തുടങ്ങിയവരുള്‍പ്പെടെ വന്‍ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

NO COMMENTS