ദരിദ്ര സ്ത്രീകള്‍ മിച്ചംപിടിച്ച സമ്പാദ്യം പോലും കവര്‍ന്നെടുത്ത പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നതെന്നു മമത ബാനര്‍ജി

195

പട്ന• ദരിദ്ര സ്ത്രീകള്‍ കഷ്ടപ്പെട്ടു മിച്ചംപിടിച്ച സമ്പാദ്യം പോലും കവര്‍ന്നെടുത്ത പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകാരപ്പെട്ടിരുന്ന ഇത്തരം സമ്പാദ്യങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രാജ്യത്തു നിലവിലുള്ള സാമ്ബത്തിക അടിയന്തരാവസ്ഥയാണ് ഇതിനു കാരണമെന്നും മമത ആരോപിച്ചു. വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി പട്നയില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ജെഡിയു, ആര്‍ജെഡി കക്ഷികളെയും സമരത്തിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ജെഡിയു വിട്ടുനിന്നു. ആര്‍ജെഡിയുടെ ചില നേതാക്കള്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY